FLASH NEWS

മുടി വളർത്താം, ശാസ്ത്രീയമായിത്തന്നെ

February 02,2024 05:44 PM IST

കേശ സംരക്ഷണത്തിന് പുതിയ കാലത്ത് വലിയ പ്രാധാന്യം നൽകി വരുന്നുണ്ട്.

തലയോട്ടിക്ക്‌ നാശം സംഭവിക്കാത്ത രീതിയില്‍ സ്വന്തം ഹെയര്‍ ഗ്രാഫ്റ്റുകള്‍ ഉപയോഗിച്ചുള്ള ടെക്‌നോളജികളാണ് മുഖ്യമായും ഇന്ന്  പ്രചാരത്തിലുള്ളത്. ഫോളിക്കുലര്‍ യൂണിറ്റ് ട്രാന്‍സ്പ്ലാന്റേഷൻ,  ഫോളിക്കുലര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷൻ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.ഫോളിക്കുലര്‍ യൂണിറ്റ് ട്രാന്‍സ്പ്ലാന്റേഷന്‍(FUT) : തലയുടെ പിന്‍ഭാഗത്ത് നിന്ന് ശിരോ ചര്‍മത്തിന്റെ നേര്‍ത്ത പാളി ശസ്ത്രക്രിയയിലൂടെ എടുത്ത് അവയില്‍ നിന്ന് ഹെയര്‍ ഫോളിക്കിളുകള്‍ (മുടിയുടെ വേര്) ഓരോ യൂണിറ്റായി വേര്‍തിരിച്ച് എടുക്കുകയാണ് ചെയ്യുന്നത്.മുടി എപ്പോഴെങ്കിലും വടിച്ചുകളയേണ്ടിവന്നാല്‍ അതിന്റെ പാടുകള്‍ പ്രകടമായി കാണാൻ സാധിക്കും എന്ന ബലഹീനത ഇതിനുണ്ട്.എഫ്.യു.ടി ചെയ്തശേഷം ആ ഭാഗത്ത് ചിലപ്പോള്‍ ചുവന്നുതടിച്ച് ഒരു വിങ്ങല്‍ പോലെ വരിക,  വേദനയും നീരുമുണ്ടാവുക, ബ്ലീഡിങ് തുടങ്ങിയ പാർശ്വഫലങ്ങൾ അപൂർവ്വം ചിലരിൽ ഉണ്ടാവാറുമുണ്ട്.

ഫോളിക്കുലര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷന്‍ (FUE) :

ഫോളിക്കുലര്‍ യൂണിറ്റ് ട്രാന്‍സ്പ്ലാന്റിന്റെ പുതുരൂപമായ FUE വഴി യന്ത്ര സഹായത്തോടെ ഗുണമേന്മയുള്ള രോമം തിരഞ്ഞെടുത്ത് പഞ്ച് ചെയ്ത് ഫോളിക്കിളുകള്‍ പുറത്തെടുക്കും.

കരുത്തുള്ള മുടി തിരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കും എന്നതാണ് FUEവിനെ മികച്ച രീതിയായി കണക്കാക്കാന്‍ കാരണം.ആദ്യ ഘട്ടത്തിൽ മുടി മുഴുവന്‍ വടിച്ചുകളയണം എന്ന പോരായ്മ  ഈ രീതിയ്ക്കുണ്ട്.എന്നാൽ ഭൂരിഭാഗം ആളുകളിലും പെട്ടെന്ന് തന്നെ ഫലം ലഭിയ്ക്കുമെന്നതും വളരെ കുറച്ച് മുടിയുള്ളവർക്കും ചെയ്യാമെന്നതും FUEവിൻ്റെ പ്രത്യേകതകളാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.